നിങ്ങള്‍ക്കും വാട്ട്സാപ്പ് മാസ്റ്റര്‍ ആകണോ; എങ്കില്‍ വരൂ……….!

whatsവാട്ട്സാപ്പ് എന്ന മെസേജിംഗ് ആപ്പ് ഉപഭക്താക്കളുടെ സൗകര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്തി അവരുടെ പ്രീതി പിടിച്ചെടുക്കുകയാണ്. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനായാല്‍ കൂടിയും വാട്ട്സാപ്പിന്‍റെ  വേഗത എടുത്ത് പറയേണ്ട ഒന്നാണ്. അനേകം സവിശേഷതകളുളള വാട്ട്സാപ്പില്‍ നിങ്ങള്‍ അറിയാത്തതും അറിയുന്നതുമായ ഒരുപാട്  സവിശേഷതകള്‍ ഉണ്ട്.

വാട്ട്സാപ്പില്‍ ഡിലീറ്റ് ചെയ്യുന്ന ചാറ്റുകള്‍ അവിടെ തന്നെയുണ്ട്. വാട്ട്സാപ്പില്‍ നിന്നും നീക്കം ചെയ്യുന്ന ചാറ്റുകള്‍ സ്ക്രീനില്‍ നിന്നും മറയുന്നതല്ലാതെ യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായി ഡിലീറ്റാകുന്നില്ല. എല്ലാം ബാക്ക് എന്‍ഡില്‍ ഭദ്രമാണ്. രഹസ്യവും പരസ്യവുമായ എല്ലാ മെസേജുകളും വേണ്ടപ്പോള്‍ റീസ്റ്റോര്‍ ചെയ്യാന്‍ കഴിയുമെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

ഈമെയിലുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നതു പോലെ വാട്ട്സാപ്പ് മെസേജുകളും ഇനി ബുക്ക്മാര്‍ക്ക് ചെയ്യാം. ‘Starred messages’എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

സ്ക്രീന്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് വാട്ട്സാപ്പ് മെസേജുകള്‍ പോപപ്പ് നോട്ടിഫിക്കേഷനിലൂടെ വായിക്കാന്‍ സാധിക്കും. അതിനായി Settings> Notification> popup notification> only when screen off എന്നു ടൈപ്ചെയ്യുക.

വാട്ട്സാപ്പ് ചാറ്റുകള്‍ മെയിലേയ്ക്ക് ബാക്കപ്പ് ചെയ്യാം. അതിനായി ഏതെങ്കിലുമൊരു ചാറ്റ് തുറന്ന് ’email chat’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

വാട്ട്സാപ്പ് ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ സ്ക്രീനിന്‍റെ വലതു ഭാഗത്ത് മുകളില്‍ കാണുന്ന 3 ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം Settings> chats and calls> wallpaper എന്നാക്കുക.

ചാറ്റിങ്ങ് എളുപ്പമാക്കാന്‍ കോണ്‍ടാക്സ്സിലെ ചാറ്റുകള്‍ക്ക് ഷോര്‍ട്ട്ക്കട്ട് ചെയ്യാന്‍ സാധിക്കും. അതിനായി കോണ്‍ടാക്സ്സില്‍ ലോങ്ങ് പ്രസ്സ് ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക് ‘Add chat shortcuts’ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്.

ഓട്ടോ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വാട്ട്സാപ്പിലെ ഡാറ്റ ഉപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാം. അതിനായിSettings> chat and contacts> media auto download എന്ന് ചെയ്യുക.

വാട്ട്സാപ്പ് ലാപ്ടോപ്പില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായ് ആദ്യം നിങ്ങളുടെ ലാപ്ടോപ്പില്‍ web.whatsapp.com എന്ന സൈറ്റ് തുറക്കുക. അപ്പോള്‍ സ്ക്രീനില്‍ QR കോഡ് കാണാന്‍ സാധിക്കും. മൊബൈലിലെ വാട്ട്സാപ്പ് ആപ്പില്‍ ‘Whatsapp web’ എന്ന ഓപ്ഷന്‍ സ്വീകരിച്ച ശേഷം ഈ QR കോഡ് സ്കാന്‍ ചെയ്യുക. അങ്ങനെ പെട്ടന്നു തന്നെ വാട്ട്സാപ്പ് നിങ്ങളുടെ ലാപ്ടോപ്പില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ്.

ഗൂഗിള്‍ ക്രോമിലെ എക്സ്ടെന്‍ഷനായ WAToolkti ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങളുടെ വാട്ട്സാപ്പ് നോട്ടിഫിക്കേഷനുകള്‍ ലാപ്ടോപ്പിലെത്തും. എന്നാല്‍ ഇതിന് മറുപടി അയയ്ക്കാന്‍ വാട്ട്സാപ്പ് വെബ് കൂടിയേ തീരു.

Settings> Account> Change number എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ടു തന്നെ നിലവിലുളള ഫോണ്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും.

സിം ഇല്ലാതെ വാട്ട്സാപ്പ് ഉപയോഗിക്കാം. അതിനായി വാട്ട്സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത നിങ്ങള്‍ വേറെ ഫോണില്‍ ഉപയോഗിക്കുന്ന നമ്പര്‍ നല്‍കുക. അതില്‍ വരുന്ന വേരിഫിക്കേഷന്‍ കോട് വാട്ട്സാപ്പില്‍ മാനുവലായി ടൈപ്പ് ചെയ്യുക. വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സിം ഇല്ലാതെ വാട്ട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

വാട്ട്സാപ്പില്‍ നിങ്ങള്‍ ചിലവഴിച്ച ഡാറ്റ അറിയാനായി Settings> Account> Network usage എന്ന് ചെയ്യുക.

ഗിസ്ബോട്ട് ലേഖനങ്ങള്‍

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*