യു.എന്നില്‍ ഇന്ത്യ- പാക് വാക്പോര്!!!

indo-pak-580x395ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് മറുപടിയുമായി പാകിസ്താന്‍ രംഗത്ത്. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്‍റെ  ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്ര സഭയാണെന്നും പാകിസ്താന്‍ പ്രതിനിധി പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നും പാകിസ്താന്‍ ആരോപിച്ചു. സമാധാനത്തിന് ഇന്ത്യയുമായി പാകിസ്താന്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും യുഎന്നില്‍ പാക് പ്രതിനിധി അറിയിച്ചു. എന്നാല്‍ പാക് പരാമര്‍ശത്തിന് പിന്നാലെ യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഊനം ഹംഭീര്‍ രംഗത്ത് വന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ ഈനം ഗംഭീര്‍ ഇന്ത്യയ്ക്കെതിരെ കെട്ടുകഥകളും നുണകളുമായാണ് പാകിസ്താന്‍ ലോകവേദികളില്‍ എത്തുന്നതെന്ന് പറഞ്ഞു. ഉറി ആക്രമണത്തിനെത്തിയ ഭീകരില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളിലും ഉപകരണങ്ങളിലും പാക് മുദ്ര ഉണ്ടായിരുന്നു. തങ്ങളുടെ മണ്ണ് ഒരു രാജ്യത്തിനുമെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് പാകിസ്താന്‍ പാലിക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍ ഭീകരരെ ഉപയോഗിച്ച്‌ നിഴല്‍ യുദ്ധം നടത്തുന്നില്ല എന്ന് ഉറപ്പ് പറയാന്‍ പാക് പ്രതിനിധിക്ക് സാധിക്കുമോ എന്ന് ചോദിച്ച ഈനം ഗംഭീര്‍ 1971 പാകിസ്താന്‍ നടത്തിയ ഹീനമായ വംശഹത്യ നിഷേധിക്കുന്നുണ്ടോ എന്നും ആരാഞ്ഞു. സ്വന്തം ജനതയ്ക്ക് നേരെ വ്യോമാക്രമണവും ആയുധപ്രയോഗവും നടത്തുന്നില്ല എന്ന് പാകിസ്താന് പറയാനാകുമോയെന്നും അവര്‍ ചോദിച്ചു. പരാജയപ്പെട്ട രാജ്യമാണ് പാകിസ്താന്‍. സ്വന്തം സ്ഥലത്ത് ക്രൂരതയ്ക്ക് മേല്‍ ക്രുരതകള്‍ നടത്തിയിട്ട് മനുഷ്യാവകാശത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും വാതോരാതെ സംസാരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ വിദേശകാര്യ മന്ത്രി എന്താണ് പറഞ്ഞതെന്ന് പാക് പ്രതിനിധി കേട്ടില്ല എന്നാണ് കരുതുന്നത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതങ്ങനെ തന്നെ തുടരുക തന്നെ ചെയ്യും. ഇപ്പോള്‍ പാകിസ്താന് ഇന്ത്യയുടെ സന്ദേശം വ്യക്തമായി എന്ന് കരുതുന്നു എന്നും ഊനം ഗംഭീര്‍ തിരിച്ചടിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*