ട്രംപിനെ തോല്‍പ്പിക്കാന്‍ ഫെയ്സ്ബുക്കിന്‍റെ 133 കോടി…….!

fയുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ എന്തു വിലയും കൊടുക്കും എന്ന തീരുമാനത്തിലാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകന്‍ ഡസ്റ്റിന്‍ മോസ്കോവിറ്റ്സ്. ട്രംപിനെ പരാജയപ്പെടുത്താന്‍ ഡസ്റ്റിന്‍ നല്‍കുന്നത് 133 കോടി രൂപ. ഇത്രയും പണം നല്‍കുന്നതില്‍ അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ തന്നെയും ഭാര്യയെയും പ്രേരിപ്പിച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയം കേവലം ആശയത്തിന്‍റെ മാത്രം പ്രശ്നമല്ലെന്ന് ഡസ്റ്റിന്‍ പറയുന്നു.  കൃത്യമായ ലക്ഷ്യം ഇല്ലാതെയാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  യുഎസിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ കുടിയേറ്റ വിഷയങ്ങളിലടക്കം ട്രംപും പാര്‍ട്ടിയും സ്വീകരിക്കുന്ന പല നിലപാടുകളും നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഡസ്റ്റിന്‍ പറഞ്ഞു. ഡസറ്റിന്‍ നല്‍കുന്ന പണം ഹിലറിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് സംഭാവനയായി നല്‍കും. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സുഹൃത്താണ് ഡസ്റ്റിന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*