തീവണ്ടികള്‍ വൈകുന്നു………!

indian-trainsപാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം-തിരുവനന്തപുരം പാതയില്‍ തീവണ്ടികള്‍ വൈകിയോടുന്നു. വര്‍ക്കലയ്ക്ക് സമീപം പുന്നമൂട് റെയില്‍വേ ഗേറ്റിനടുത്തായാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കണ്ട രണ്ട് കുട്ടികള്‍ സംഭവം ഗേറ്റ് കീപ്പറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വെണ്‍കുളം റെയില്‍വേ ഗേറ്റിനടുത്തായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍ പിടിച്ചിട്ടു. പിന്നീട് റെയില്‍വേ ജീവനക്കാരെത്തി പാളത്തില്‍ താല്‍കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് നാല്‍പ്പത്ത് മിനിറ്റോളം പിടിച്ചിട്ട തീവണ്ടി കടത്തി വിട്ടത്. വിശദമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവും വരെ ഈ ഭാഗത്ത് തീവണ്ടികള്‍ 30 കി.മീ വേഗതയിലാവും സഞ്ചരിക്കുക എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വേഗനിയന്ത്രണത്തെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം പാതയില്‍ തീവണ്ടികള്‍ സമയക്രമം തെറ്റിച്ചാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*