തമിഴ്നാട്ടില്‍ 50 സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സോണ്‍; ജയലളിത

jaya-oath_1__2415560gതമിഴ്നാട്ടില്‍  50 സ്ഥലങ്ങളില്‍ സൗജന്യ അമ്മ വൈഫൈ സോണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ജയലളിത. ബസ് ടെര്‍മിനുകളും പാര്‍ക്കുകളുമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് വൈഫൈ സോണുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകള്‍, വ്യവസായിക മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ വൈഫൈ മേഖലകളില്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക സര്‍ക്കുലറും പുറത്തു വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 50 സ്കൂളുകളിലാണ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് . ഇതിനായി 10 കോടി രൂപയാണ് ചെലവ് വരുമെന്നാണ്. കണക്കുകൂട്ടല്‍. ഇതിന് പുറമെ കോയമ്പത്തൂരില്‍ സൗരംഭകത്വ കേന്ദ്രവും ചെന്നൈ ഷോളിങ്ങനെല്ലൂരിലെ  പ്രത്യേക സാമ്ബത്തിക മേഖലയില്‍ രണ്ടു ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ 80 കോടി രൂപ ചെലവില്‍ ഇന്റഗ്രേറ്റഡ് ഐ.ടി കോംപ്ലക്സ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എ.ഐ.എ.ഡി.എം.കെ. നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ വൈഫൈ. സംസ്ഥാനത്ത് ആധാര്‍ രജിസ്ട്രേഷനായി 650 ഇസേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ജയലളിത വ്യക്തമാക്കി. 25 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*