സുസുക്കി വരുന്നു രണ്ട് സ്പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുമായി….!

978fd79be8db1a6f3bമാറ്റ് ഫൈബ്രിയോൺ ഗ്രെ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എസ്‌പി എഡിഷനുകൾ ലഭ്യമാവുക. എസ്‌പി ബാഡ്ജിനൊപ്പം ചെക്ക് ഡിസൈനും നൽകിയിരിക്കുന്നതായി കാണാം.

കറുപ്പും ചുവപ്പും ഇടകലർന്ന സീറ്റാണ് ഈ ബൈക്കുകളിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. റിയർ ഡിസ്ക് ബ്രേക്ക് ഓപ്ഷനും ഈ എസ്‌പി എഡിഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബ്രേക്ക് ലൈറ്റിൽ എൽഇഡി കൂടി ഉൾപ്പെടുത്തിയിട്ടിള്ളതും ഈ ബൈക്കുകളുടെ പ്രത്യേകതയാണ്. മുന്നിലേയും പിന്നിലുമുള്ള അലോയ് വീലുകൾക്ക് കറുപ്പും ചുവന്ന നിറത്തിലുള്ള റിമ്മുകളും നൽകിയിട്ടുണ്ട്.

കരുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഇരു ബൈക്കുകളിലും 14.6 ബിഎച്ച്പിയും 14എൻഎം ടോർക്കുമുള്ള അതെ 155സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

5സ്പീഡ് ഗിയർബോക്സാണ് ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളഉം പിന്നിൽ മോണോഷോക്കുമാണുള്ളത്.

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിൽ പ്രദർശിപ്പിച്ച ജിക്സർ എസ്എഫ്-എഫ്ഐ ഫ്യുവൽ ഇൻഞ്ചെക്റ്റഡ് വേരിയന്റിനെ കൂടി വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത ചില നഗരങ്ങളിൽ മാത്രമായിരിക്കും ഈ ബൈക്ക് ലഭ്യമാവുക.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*