സൂര്യയുടെ ആരാധകനായതെങ്ങനെയെന്ന് ധോണി വെളിപ്പെടുത്തുന്നു!

dsക്രിക്കറ്റ് താരം ധോണി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കടുത്ത ആരാധകനാണ്. എന്നാല്‍ മറ്റൊരു സൂപ്പര്‍ം താരം സൂര്യയുടെ ആരാധകനും കൂടിയാണിപ്പോള്‍ ധോണി .അതിനു കാരണം അജയ് ദേവ്ഗണ്‍ മുഖ്യവേഷത്തിലെത്തിയ സിങ്കം എന്ന സിനിമയാണെന്നു ധോണി പറയുന്നു. അജയ് ദേവ്ഗണിന്‍റെ  അഭിനയത്തെ കുറിച്ച്‌ സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് സൂര്യ നായകനായ തമിഴ് ചിത്രം സിങ്കം കാണണമെന്നവര്‍ പറഞ്ഞത്. സിങ്കത്തിന്‍റെ  ഒറിജിനല്‍ കണ്ടതോടെ താന്‍ സൂര്യയുടെ ആരാധകനായി മാറുകയായിരുന്നെന്ന് ധോണി പറയുന്നു. എന്തായാലും ധോണിയുടെ അഭിപ്രായത്തെ കുറിച്ചുളള വീഡിയോ തന്‍റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സൂര്യ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*