Breaking News

സണ്ണി ലിയോണിന്‍റെ ‘മോസ്റ്റ്ലി സണ്ണി’ ഇന്ത്യയില്‍ റിലീസ് ചെയ്യില്ല…….!

mostliസണ്ണി ലിയോണ്‍ ആരാധകര്‍ക്ക് സങ്കടകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നീലചിത്രരംഗത്ത് കൂടി ശ്രദ്ധയാകര്‍ഷിച്ച്‌ ബോളീവുഡില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയിരിക്കുന്ന താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ഓരോ ചിത്രങ്ങള്‍ക്കായും കാത്തിരിക്കുകയാണ് ആരാധകര്‍. സണ്ണിയെ നായികയാക്കി ഒരുക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.താരത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ‘മോസ്റ്റ്ലി സണ്ണി’ ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.എന്നാല്‍ ദിലീപ് മേത്ത സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ താത്പര്യമില്ലെന്നാണ് സണ്ണി പറയുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്താല്‍ ഡോക്യുമെന്ററിക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കില്ലെന്നാണ് സണ്ണിയുടെ വാദം. കരണ്‍ജിത് കൗര്‍ വോറാ എന്ന പഞ്ചാബി പെണ്‍കുട്ടി. യാഥാസ്ഥിതിക സിക്ക് കുടുംബം വിട്ട് ലോസ് ആഞ്ലസിലെത്തി പോണ്‍ താരമായ സണ്ണി ലിയോണ്‍ ആയതിനെ കുറിച്ചും ബോളിവുഡ് രംഗപ്രവേശത്തെ കുറിച്ചും ഡോക്യുമെന്ററിയില്‍ വിശദമായി പറയുന്നുണ്ട്. സണ്ണി ലിയോണിന്‍റെ  ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ കുറിച്ചും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുണ്ട്.ഈ വര്‍ഷം ഡിസംബറില്‍ മോസ്റ്റ്ലി സണ്ണിയുടെ വേള്‍ഡ് വൈഡ് റീലീസ് നടത്താനാണ് തീരുമാനം. അതിനു മുമ്പ് ഒക്ടോബറില്‍ മുബൈ ഫിലീം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവലില്‍ ‘മോസ്റ്റ്ലി സണ്ണി’ പ്രദര്‍ശിപ്പിച്ചിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമിരുന്നാണ് ഡോക്യുമെന്ററി കാണുകയെന്നു സണ്ണി പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*