Breaking News

സുവാരസിനു സെഞ്ച്വറി തികയ്ക്കാന്‍ ഒരു മത്സരം കൂടി…..!

3057052_heroaസ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കായി സെഞ്ച്വറി അടിക്കാന്‍ സുവാരസ്. ശനിയാഴ്ച ഡിപോര്‍ട്ടിവോ അലാവെസിനെതിരെ കളിക്കാനിറങ്ങിയാല്‍ സുവാരസ് കറ്റാലന്‍ ജേഴ്സിയില്‍ 100 മത്സരം തികയ്ക്കും. നാലുവര്‍ഷത്തെ ലിവര്‍പൂള്‍ കരിയറിനുശേഷം 2014-ലാണ് സുവാരസ് ബാഴ്സയിലെത്തിയത്. മെസ്സിയും നെയ്മറും ഇനിയേസ്റ്റയും ഉള്‍പ്പെടെ താരസമ്പന്നമായ ടീമിലേക്കായിരുന്നു സുവാരസിന്‍റെ  വരവ്. 664 കോടി മുടക്കില്‍ ബാഴ്സ തങ്ങളുടെ കൂടാരത്തിലേക്ക് ഈ മുന്നേറ്റതാരത്തെയെത്തിച്ചത്. ബാഴ്സലോണയില്‍ ഏറെ വിവാദങ്ങളോടെയായിരുന്നു സുവാരസിന്‍റെ  തുടക്കം. ബ്രസീല്‍ ലോകകപ്പില്‍ ഇറ്റാലിയന്‍ പ്രതിരോധതാരം ജൊര്‍ജിയോ കെല്ലിനിയെ കടിച്ചതിന് നാലുമാസത്തെ വിലക്കാണ് താരം നേരിടേണ്ടിവന്നത്. ഗ്രൗണ്ടില്‍ കളിക്കാനെത്തുന്നതിനും ഗാലറിയില്‍ കളികാണാനെത്തുന്നതിനും താരത്തെ വിലക്കിയിരുന്നു. എല്‍ ക്ലാസിക്കോയിലായിരുന്നു സുവാരസിന്‍റെ  ബാഴ്സാ അരങ്ങേറ്റം. റയല്‍ മാഡ്രിഡിനോട് (3-1) തോറ്റ കളിയില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായിട്ടാണ് കളിച്ചത്. കഴിഞ്ഞ രണ്ടു സീസണുകളിലായി 84 ഗോളുകള്‍ നേടി. ഈ സീസണില്‍ രണ്ട് കളിയില്‍നിന്ന് നാലും. ക്ലബ്ബിലെത്തിയ ആദ്യവര്‍ഷംതന്നെ യുവേഫ ചാമ്ബ്യന്‍സ് ലീഗും ലാലിഗ കിരീടവും സ്പാനിഷ് ക്ലബ്ബ് കപ്പും ബാഴ്സയിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 2015-ലെ യുവേഫയുടെ മികച്ചതാരത്തിനുള്ള പട്ടികയില്‍ അവസാന മൂന്നിലേക്കെത്താന്‍ പ്രകടനം സഹായിച്ചു. ബാഴ്സയ്ക്കുവേണ്ടി ഇതുവരെ 99 മത്സരങ്ങളാണ് സുവാരസ് കളിച്ചത്. ഇതില്‍ 80 തവണയും ബാഴ്സ വിജയിച്ചു. എട്ടുമത്സരങ്ങള്‍ സമനിലയായപ്പോള്‍ 11 കളികള്‍ ബാഴ്സ പരാജയപ്പെട്ടു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*