സമാധാനപാതയില്‍ കേരളം മുന്നിലെന്നു ലങ്കന്‍ സ്പീക്കര്‍….!

karu-jayasuriyaഭൂപ്രകൃതിയില്‍ ശ്രീലങ്കയും കേരളവും തമ്മില്‍ ഏറെ സാമ്യമുണ്ടെങ്കിലും സമാധാനപാതയില്‍ ദൈവത്തിന്‍റെ സ്വന്തം നാട് ഏറെ മുന്നിലാണെന്നു ശ്രീലങ്കന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ ദേശബന്ധു കരുജയസൂര്യ. ശാന്തിഗിരി പോലുള്ള ആത്മീയവാടങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമസ്ഥാപകന്‍ നവജ്യോതി കരുണാകരഗുരുവിന്‍റെ 90-ആം  ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി നവപൂജിതസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കരുജയസൂര്യ.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി എല്ലാവര്‍ക്കും വരാന്‍ പറ്റുന്ന ആത്മീയകേന്ദ്രമായതുകൊണ്ടാണു താനും കുമ്മനം രാജശേഖരനുമൊക്കെ ഇവിടേക്ക് ഒന്നിച്ചുവരുന്നതെന്നു കടകംപള്ളി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*