ഇന്ത്യയിലേക്കൊരു ‘കാമസ്കൂത്ര’

3ഇന്ത്യന്‍ ആകാശത്ത് വട്ടമിട്ട് പറക്കാനൊരുങ്ങി സിംഗപ്പൂരിന്‍റെ ‘കാമസ്കൂത്ര’. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന സിംഗപ്പൂരിയന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 എന്ന വിമാനത്തിനാണ് വ്യത്യസ്തമായ പേരിട്ടിരിക്കുന്നത്. ലോകപ്രസിദ്ധമായ ഇന്ത്യയുടെ കാമസൂത്രയോട് സാമ്യമുള്ളതിനാലാണ് കാമസ്കൂത്ര എന്ന പേര് തെരഞ്ഞെടുത്തത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യനാമം തെരഞ്ഞ വിമാനക്കമ്പനി ഒടുവില്‍ ഇന്ത്യയൂടെ ലോകപ്രശസ്തമായ കാര്യത്തെ തന്നെ ആധാരമാക്കുകയായിരുന്നു. തമിഴര്‍ കൂട്ടമായി തങ്ങുന്ന സിംഗപ്പൂരില്‍ അവരെ ആകര്‍ഷിക്കുവാനായി രജനികാന്തിന്‍റെ വിശേഷണങ്ങളായ തലൈവര്‍ പോലുള്ള പേരുകളാണ് ആദ്യം കമ്പനി പരിഗണിച്ചിരുന്നത്. പിന്നീട്, ക്രിക്കറ്റ് ഇതിഹാസം ടെണ്ടുല്‍ക്കറിന്‍റ പേരും ജേഴസിയും ജനനത്തിയതി എന്നിവ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കാമസ്കൂത്രയില്‍ ചെന്ന് നില്‍ക്കുകയായിരുന്നുവെന്ന് സ്കൂട്സ് ഇന്ത്യ തലവന്‍ ഭരത് മഹാദേവന്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സിംഗപ്പൂര്‍ – ജയ്പ്പൂര്‍ വിമാനമായിരിക്കും ഈ പേരില്‍ പറക്കുന്ന ആദ്യ വിമാനം. ചെന്നൈയിലും അമൃത്സര്‍ എന്നിടങ്ങളില്‍ നിന്ന് മേയ് മുതലാണ് സ്കൂട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഇന്ത്യയിലുള്ള ഏറ്റവും വലിയ വിദേശ എയര്‍ലൈന്‍ കമ്പനിയാണ് ‘ദ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്’

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*