സത്യവ്രതിന്‍റെ ചിത്രം പുറത്ത്…!

sathyavruthറിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്‍റെ  പ്രതിശ്രുത വരന്‍റെ  ചിത്രം പുറത്ത്. സത്യവ്രത്കാദിയന്‍ എന്നാണ് സാക്ഷിയുടെ മനസില്‍ കയറിയ   യുവസുന്ദരന്‍റെ  പേര്. റോത്തക്കില്‍ നിന്ന് തന്നെയുള്ള ഗുസ്തി താരമാണ് സത്യവ്രത്. സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുമ്പ്   തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരന്‍ സച്ചിന്‍ പറഞ്ഞു. സത്യവ്രതിന്‍റെ പിതാവ് റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവ്രതിന്‍റെ  പിതാവും സ്ഥിരീകരിച്ചു. 97 കിലോഗ്രാം വിഭാഗം ഗുസ്തി താരമാണ് സത്യവ്രത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*