പാകിസ്താനില്‍ റഷ്യന്‍ സൈന്യമെത്തി!!!!

rpചരിത്രത്തിലാദ്യമായി റഷ്യന്‍ സൈനികസംഘം സംയുക്ത സൈനികാഭ്യാസത്തിനായി പാകിസ്താനിലെത്തി. രണ്ടാഴ്ച നീളുന്ന ‘ഫ്രണ്ട്ഷിപ്പ്2016’ സൈനികാഭ്യാസത്തില്‍ 200 റഷ്യന്‍ പട്ടാളക്കാര്‍ അണിനിരക്കും. ഉറിയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താനുമായി ചേര്‍ന്നുള്ള സൈനികാഭ്യാസത്തില്‍നിന്ന് റഷ്യ പിന്മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. റഷ്യയുമായി ഇതുസംബന്ധിച്ച്‌ ആശയവിനിമയം നടത്തിയതായി വിദേശകാര്യ മന്ത്രാലയവക്താവ് വികാസ് സ്വരൂപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ശീതസമര കാലഘട്ടത്തില്‍ ശത്രുപക്ഷത്തായിരുന്ന ഇരുരാജ്യങ്ങളും ഗില്‍ഗിത്ബാള്‍ട്ടിസ്താന്‍ മേഖലയാണ് സൈനികാഭ്യാസത്തിന് തിരഞ്ഞെടുത്തത്. ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*