ഗ്യാലക്സി നോട്ട് 7: മറുപടിയുമായി സാംസങ്

samsung-galaxy-note-7-widgets-2ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഗ്യാലക്സി നോട്ട് 7 എതിരെ ഇറക്കിയ നോട്ടീസ് സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണവുമായി സാംസങ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച നോട്ടീസിനെക്കുറിച്ചു മനസിലാക്കിയിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സാംസങ് ഇന്ത്യ  പ്രതികരിച്ചു.ഗ്യാലക്സി നോട്ട് 7 ഇന്ത്യയില്‍ ഇതുവരെയും വില്‍പ്പന തുടങ്ങിയിട്ടില്ല. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കാനായി വില്‍പ്പന താമസിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് നേരിട്ട അസൗകര്യം ഒഴിവാക്കാനായി പുതിയ ഗ്യാലക്സി നോട്ട് 7 ഉടന്‍തന്നെ വിപണിയില്‍ എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നും വിശദീകരണത്തില്‍ സാംസങ് വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*