സര്‍വകാല റെക്കോഡിലേക്ക് കുതിച്ച് രാസവള ഉത്പാദനം…!

factകഴിഞ്ഞ മാസം ഫാക്ടംഫോസിന്‍റെ  ഉത്പാദനം 21,284 മെട്രിക് ടണ്‍ എന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. അറുപതുകളില്‍ പ്ലാന്റ് സ്ഥാപിതമായശേഷം ആദ്യമായാണ് ഇത്രയും ഉത്പാദനം നടക്കുന്നതെന്ന് ഫാക്‌ട് അധികൃതര്‍ അറിയിച്ചു.ഫാക്‌ട് കൊച്ചിന്‍ ഡിവിഷനിലെ 56,656 മെട്രിക് ടണ്‍ ഫാക്ടംഫോസുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഓഗസ്റ്റിലെ ആകെ ഉത്പാദനം 77,940 മെട്രിക് ടണ്ണിലെത്തും. ഏഴു വര്‍ഷത്തിനിടയിലെ റിക്കാര്‍ഡാണിത്.സിങ്ക് ചേര്‍ത്ത ഫാക്ടംഫോസിന്‍റെ  ഉത്പാദനവും 7,042 മെട്രിക് ടണ്‍ എന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. ഓഗസ്റ്റില്‍ 20,004 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെ 97,943 മെട്രിക് ടണ്‍ വളമാണ് ഫാക്ടില്‍ ആകെ ഉത്പാദിപ്പിച്ചത്. വിപണനത്തിലും റിക്കാര്‍ഡ് നേട്ടമുണ്ടാക്കാന്‍ ഫാക്ടിനു കഴിഞ്ഞമാസം കഴിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*