റെയില്‍വെയില്‍ 78 ദിവസത്തെ ശമ്പളം ബോണസ് ഈ വര്‍ഷവും!!!

railway-reu-lറെയില്‍വെ ജീവനക്കാര്‍ക്ക് ഈ വര്‍ഷവും 78 ദിവസത്തെ ശമ്ബളം ബോണസായി നല്‍കിയേക്കും. കഴിഞ്ഞ നാല് വര്‍ഷവും ഇതേ നിരക്കിലാണ് ബോണസ് നല്‍കിയത്. ഇതനുസരിച്ച്‌ 18,000 രൂപ വീതം ശരാശരി ഒരു ജീവനക്കാരന് ബോണസായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. റെയില്‍വേക്ക് 2000 കോടിയുടെ അധികബാധ്യത ഇതുവഴിയുണ്ടാകും. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കാബിനറ്റ് യോഗമാകും ബോണസ് കാര്യത്തില്‍ തീരുമാനമെടുക്കുക. ഉത്പാദന അധിഷ്ഠിത ബോണസിന്‍റെ  പരിധി 3500 ല്‍ നിന്ന് 7000 ആക്കി ഉയര്‍ത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച ബോണസ് തുകയുടെ ഇരട്ടിത്തുക ഓരോരുത്തര്‍ക്കും ഇത്തവണ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ ബോണസ് 8975 രൂപയായിരുന്നു. റെയില്‍വേയിലെ എല്ലാ നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും. എന്നാല്‍ ആര്‍.പി.എഫ്, ആര്‍.പി.എസ്.എഫുകാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടില്ല.  12 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ആകെ പ്രയോജനം ലഭിക്കും. ദസറ ആഘോഷത്തിന് മുന്നോടിയായിട്ടാണ് എല്ലാ വര്‍ഷവും ബോണസ് നല്‍കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*