രാഹുല്‍ ഔട്ട്, ഗംഭീര്‍ ഇന്‍, യുവരാജിന്…..!

gautam-gambhirഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗൗതം ഗംഭീറിനു വഴി തുറന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ഓപ്പണര്‍ ലോകേഷ് രാഹുലിനു പരുക്കേറ്റതോടെയാണ് ഗംഭീറിനെ പരിഗണിച്ചത്. ഇന്നലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഗംഭീറിനും യുവരാജിനും ഫിറ്റ്നസ് പരിശോധനകള്‍ നടത്തി. ഇരുവരും ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. യുവരാജിനെ ഏകദിന ടീമിലേക്കാണു പരിഗണിക്കുന്നത്. പരുക്കേറ്റ ഇഷാന്ത് ശര്‍മയ്ക്കു പകരം പുതുമുഖം ജയന്ത് യാദവും ടെസ്റ്റ് ടീമിലെത്തിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും. ടീം കോച്ച്‌ അനില്‍ കുംബ്ലെയ്ക്ക് ഗംഭീറിനോടും യുവരാജിനോടുമുള്ള അടുപ്പം ടീമിലെത്തുന്നതില്‍ നിര്‍ണായകമായി. ഗ്രേറ്റര്‍ നോയിഡയില്‍ ദുലീപ് ട്രോഫിക്കിടെ ഇരുവരോടും കുംബ്ലെ സംസാരിച്ചിരുന്നു. ശാരീരിക ക്ഷമത നിലനിര്‍ത്താനും ടീമിലെത്താന്‍ തയാറായിരിക്കാനും കുംബ്ലെ ഇവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെന്നും സൂചനകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*