Breaking News

പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യിക്കില്ല; ബിജെപി

ae-dil-hai-mushkil-vs-yeh-jawaani-hai-deewani-leadപാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ചിത്രങ്ങളില്‍ പാക് താരങ്ങള്‍ അഭിനയിച്ച സീനുകള്‍ ചിത്രങ്ങളില്‍നിന്ന് വെട്ടിമാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുംബൈ ബിജെപി ജനറല്‍ സെക്രട്ടറി അമര്‍ജീത് മിശ്രയാണ് ഭീഷണി സ്വരവുമായി രംഗത്തെത്തിയത്. പാക് താരങ്ങളായ മഹിര ഖാന്‍, ഫവാദ് ഖാന്‍ എന്നിവരുടെ രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാണ് ബിജെപിയുടെ ആവശ്യം. ഷാരൂഖ് ഖാന്‍ ചിത്രമായ റായീസ്, കരണ്‍ ജോഹാറിന്‍റെ  ഏ ദില്‍ ഹേ മുഷ്കില്‍ എന്നീ ചിത്രങ്ങളിലാണ് പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. മഹിരഖാന്‍ റായീസില്‍ ഷാരൂഖിന്‍റെ  ഭാര്യയായി അഭിനയിക്കുന്നുണ്ട്. ഫവാദ് ഖാന്‍ ഏ ദില്‍ ഹേ മുഷ്കിലില്‍ അതിഥി താരമായി എത്തുന്നു. പാകിസ്താന്‍ താരങ്ങളുടെ രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഈ ചിത്രങ്ങളുടെ റിലീസ് അനുവദിക്കില്ലെന്നും അമര്‍ജീത് മിശ്ര പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് ബിജെപിയും രംഗത്തെത്തിയത്. ബോളിവുഡിലെ പാക് താരങ്ങള്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ തല്ലി ഓടിക്കുമെന്നായിരുന്നു ഭീഷണി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*