കിടക്ക പങ്കിട്ടാല്‍ നായികയാക്കാമെന്ന് നിര്‍മാതാവ്; കബാലി നായിക…..!

radhikaതനിയ്ക്ക് സിനിമ ലോകത്തുനിന്നു നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ബോളിവുഡ് താരം രാധിക ആപ്തെ. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തെന്നിന്ത്യന്‍ താരത്തില്‍നിന്നും ബോളിവുഡ് നിര്‍മാതാവില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ കബാലി നായിക തുറന്നുപറഞ്ഞത്. കിടപ്പറ പങ്കിടാന്‍ തയാറാകാതിരുന്നതിനാല്‍ പല അവസരങ്ങളും നഷ്ടമായ കാര്യവും രാധിക വെളിപ്പെടുത്തി. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഹോട്ടലില്‍ വിശ്രമിക്കുകയാണ് താന്‍. അപ്പോഴാണ് നായക നടന്റെ ഫോണ്‍കോള്‍. സിനിമലോകം ആരാധിക്കുന്നയാളാണ് താരം. ഹോട്ടല്‍ റൂമിലെ ഫോണിലേക്ക് വിളിച്ചാണ് പ്രേമലോലുപമായി സംസാരിച്ചത്. കാര്യം മനസിലായ താന്‍ കടുത്ത മറുപടി കൊടുക്കുകയും ചെയ്തു. ബോളിവുഡില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായതായി രാധിക പറയുന്നു. ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു ദിവസം ഫോണ്‍ കോള്‍ വന്നു. നിര്‍മാതാവിന്‍റെ  കൂടെ കിടക്ക പങ്കിട്ടാല്‍ മാത്രമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ആ അവസരം തനിക്ക് വേണ്ടെന്ന് ശക്തമായ ഭാഷയില്‍ താന്‍ പ്രതികരിച്ചുവെന്ന് നടി പറയുന്നു. ഈ സംഭവത്തിനുശേഷം നിര്‍മാതാവ് തന്നെ പല സിനിമകളില്‍നിന്നും ഒഴിവാക്കിയതായും രാധിക പറയുന്നു. രജനികാന്ത് ചിത്രമായ കബാലിയില്‍ നായികവേഷത്തിലെത്തിയ നടിയാണ് രാധിക. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും രാധിക അഭിനയിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*