പ്രിയദര്‍ശന്‍ ചിത്രം ഗോള്‍ഡന്‍ ഗ്ലോബിന്‍റെ പട്ടികയില്‍….!

goldenഎയ്ഡ്സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പ്രിയദര്‍ശന്‍ സംവിധാനം  ചെയ്ത ‘സില സമയങ്ങളില്‍’ എന്ന തമിഴ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലെ അവസാന പത്തിലേക്കു നാമനിര്‍ദേശം ചെയ്തിരിക്കുന്നു. രാജ്യത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സംവിധായകനാണ് പ്രിയദര്‍ശന്‍. 1988ല്‍ മീരാ നായരുടെ സലാം ബോംബെ അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  ഒക്ടോബര്‍ ആറിനു അമേരിക്കയിലെ ബവറിഹില്‍സില്‍ ജൂറിക്കു മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ഈ സിനിമയുടെ ലോക പ്രീമിയറും ഇതാകും. ഇതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു സിനിമകളാണ് അവാര്‍ഡിന്റെ അവസാന സ്ക്രീനിങ്ങില്‍ ഉണ്ടാകുക. 165 രാജ്യങ്ങളിലെ സിനിമകളാണു പരിഗണിച്ചിരുന്നത്. ഇതില്‍ 10 സിനിമയാണു പ്രാഥമിക ജൂറി തിരഞ്ഞെടുത്തത്. അവസാന രണ്ടു റൗണ്ടുകളിലേക്കു തിരഞ്ഞെടുക്കപ്പെടുക എന്നതു വലിയ നേട്ടമാണ്. ഓസ്കറിലെ അഞ്ചു ജൂറി അംഗങ്ങളും ഈ പ്രദര്‍ശനം കാണും. അവര്‍ തീരുമാനിച്ചാ‍ല്‍ ഓസ്കറിലെ അന്യഭാഷാ ചിത്രങ്ങളുടെ പ്രാഥമിക പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെടാം. എയ്ഡ്സ് പ്രമേയമാക്കിയ ഈ സിനിമ ഇന്ത്യയില്‍ പൊതു പ്രദര്‍ശനം നടത്തിയിട്ടില്ല. ഒരു ലാബില്‍ എച്ച്‌‍ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ് ‘സില സമയങ്ങളില്‍’‍. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.എല്‍. വിജയ് ആണ് നിര്‍മാണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*