Breaking News

പ്രേമം; മലയാളത്തില്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്,തെലുങ്കില്‍ യു/എ സര്‍ട്ടിഫിക്കറ്റ്!

premam-headlineമലയാള ചിത്രം പ്രേമം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ തെന്നിന്ത്യയില്‍ തന്നെ തരംഗമായി മാറിയിരുന്നു. അല്‍ഫോണ്‍സ്പുത്രന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ പ്രേമത്തിനോടുള്ള പ്രേക്ഷകരുടെ പ്രേമം കണ്ടിട്ടാണ് ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്യാന്‍ പലരും ശ്രമം ആരംഭിച്ചതും. ഒടുവില്‍ മലയാളത്തിലെ വിജയം ആവര്‍ത്തിക്കാന്‍ തെലുങ്ക് പ്രേമം റിലീസിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ നിരാശരാക്കിക്കൊണ്ട് സെന്‍ബോര്‍ഡ് തെലുങ്ക് പ്രേമത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. മലയാളം പ്രേമത്തിന്‍റെ  കഥയ്ക്കോ രംഗങ്ങളിലോ മാറ്റം വരുത്താതെ അണിയിച്ചൊരുക്കിയ തെലുങ്ക് പതിപ്പിനു എന്തുകൊണ്ട് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അതേസമയം ചിത്രത്തിലെ ഒരു ഭാഗം പോലും കട്ട് ചെയ്യാതെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത് എന്നതുകൊണ്ടു തന്നെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ നിരാശ തല്‍ക്കാലത്തേയ്ക്ക് സന്തോഷത്തിന് വഴിമാറുകയും ചെയ്തിട്ടുണ്ട്. നിവിന്‍ പൊളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രമായി നാഗചൈതന്യയും സായി പല്ലവി അവതരിപ്പിച്ച മലരായി ശ്രുതി ഹാസനുമെത്തുന്ന ചിത്രത്തിന് പ്രേമം എന്ന് തന്നെയാണ് തെലുങ്കിലും പേര് നല്‍കിയിരിക്കുന്നത്. മേരിയായി അനുപമയും സെലിനായി മഡോണയും തന്നെ തെലുങ്കിലും എത്തുന്നു. ചന്തു മൊണ്ടേറ്റിയാണ് സംവിധായകന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*