ഗര്‍ഭിണിയായ നഴ്സിനെ അകാലി ദള്‍ നേതാവും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചു.

akaliപഞ്ചാബില്‍ അകാലി ദള്‍ നേതാവും മകനും ഗര്‍ഭിണിയായ നഴ്സിനെ മര്‍ദ്ദിച്ചു. ചണ്ഡിഗഢില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍ ആശുപത്രിയില്‍ ജോലിക്കിടെയാണ് ഗര്‍ഭിണിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അകാലി ദള്‍ നേതാവ് പരംജിത്ത് മകന്‍ ഗുര്‍ജിത് എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്. ഇവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പരംജിത്തും മകനോടും ആശുപത്രി ജീവനക്കാര്‍ക്കിരിക്കാനുള്ള സ്ഥലത്ത് നിന്ന് മാറിയിരിക്കാന്‍ പറഞ്ഞതാണ് ഇരുവരേയും പ്രകോപിതരാക്കിയത്. മാറി പുറത്തിരിക്കാന്‍ പറഞ്ഞ ജീവനക്കാരോട് ഇരുവരും കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഗര്‍ഭിണിയായ നഴ്സിനെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. പരംജിത്തിന്‍റെ  ഭാര്യ ദല്‍ജിത്ത് കൗര്‍ ഗ്രാമമുഖ്യയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*