ഗര്‍ഭിണിയായ സ്കൂള്‍ പ്യൂണിനെ കൊലപ്പെടുത്തി; 4 വിദ്യാര്‍ഥികള്‍ പിടിയില്‍

A pregnant woman poses on March 19, 2011 in Ygos-Saint-Saturnin, south western France.   AFP PHOTO LOIC VENANCE (Photo credit should read LOIC VENANCE/AFP/Getty Images)

ഗര്‍ഭിണിയായ പ്യൂണിനെ സ്കൂളില്‍വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 4 വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ സിങ്കറൗളി ജില്ലയില്‍ ഓഗസ്ത് 21നാണ് കൊലപാതകം നടന്നത്. സ്കൂളില്‍ നിന്നും മോഷണം നടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പ്യൂണ്‍ തടയുകയും രക്ഷപ്പെടാനായി അവരെ വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൂന്നു വിദ്യാര്‍ഥികള്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്. ഇവര്‍ പത്താംക്ലാസില്‍ നിന്നും പുറത്തായവരാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മറ്റൊരു വിദ്യാര്‍ഥി ഇതേ സ്കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. മദ്യപിക്കാനായി പണം കണ്ടെത്താനായിരുന്നു മോഷണശ്രമം. ഇതിനായി സ്കൂള്‍ അവധിദിവസമായ ഓഗസ്ത് 21 തെരഞ്ഞെടുക്കുകയായിരുന്നു. അന്നേദിവസം ആരും കാണാതെ സ്കൂള്‍ കോമ്പൌണ്ടിലെത്തിയ വിദ്യാര്‍ഥികള്‍ ഫാന്‍ മോഷ്ടിച്ച്‌ പുറത്തുകടക്കാന്‍ ശ്രമിക്കവെ പ്യൂണ്‍ രംഗുബായ് പാനികയുടെ ശ്രദ്ധയിപ്പെടുകയായിരുന്നു. ഇവര്‍ ഒച്ചവെച്ചതോടെ വിദ്യാര്‍ഥികളിലൊരാള്‍ ഗര്‍ഭിണിയായ പ്യൂണിനെ കുത്തി. മറ്റൊരു വിദ്യാര്‍ഥി ഭാരമുള്ള കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതോടെ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സ്കൂളില്‍ ദീര്‍ഘനാള്‍ കാരണമൊന്നുംകൂടാതെ അവധിയിലുള്ള വിദ്യാര്‍ഥികളെക്കുറിച്ചാണ് തങ്ങള്‍ ആദ്യം അന്വേഷിച്ചതെന്ന് പോലീസ് സൂപ്രണ്ട് സൂര്യകാന്ത് ശര്‍മ അന്വേഷണത്തെക്കുറിച്ച്‌ വ്യക്തമാക്കി. 10-12 കുട്ടികള്‍ ഇത്തരത്തില്‍ സ്കൂളിലെത്താറില്ലെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷിച്ചതില്‍ നിന്നുമാണ് 11ാം ക്ലാസ് വിദ്യാര്‍ഥിയുടെ കൂട്ടുകെട്ടിനെക്കുറിച്ച്‌ സൂചന ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*