പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍!!!

27maoist1മാവോയിസ്റ്റുകളും പോലീസും തമ്മിലുള്ള വെടിവെയ്പ്പ് സംസ്ഥാനത്ത് വീണ്ടും. നിലന്പൂര്‍ കാടുകളില്‍ നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ വൈകിട്ടാണ് വെടിവെയ്പ്പ് നടന്നതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.  അഞ്ചു റൗണ്ട് വെടിവെയ്പ്പ് നടന്നതായും വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവുമായിരുന്നു എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തുകയാണ്. വൈകിട്ട് ആറു മണിയോടെയാണ് സോമനും സംഘവും മുണ്ടക്കടവ് കോളനിയില്‍ എത്തിയത്. വിവരം അറിഞ്ഞെത്തിയ പോലീസിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കിയതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*