പാരാലിമ്പിക്സ് താരങ്ങള്‍ക്ക് മോദിയുടെ അഭിനന്ദനം……!

paralimpicsറിയോയില്‍ രാജ്യത്തിന്‍റെ  അഭിമാനം വാനോളമുയര്‍ത്തിയവരാണ് ഇന്ത്യയുടെ പാരാലിമ്പിക് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാലിമ്പിക്സ് കഴിഞ്ഞ് തിരിച്ചെത്തിയ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി മെഡല്‍ നേടിയവരെ അഭിനന്ദിച്ചത്. രണ്ട് സ്വര്‍ണം ഓരോ വെള്ളിയും വെങ്കലവും നേടിയാണ് 19 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം റിയോയില്‍ നിന്ന് മടങ്ങിയത്. ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ദേവേന്ദ്ര ജജാരിയയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും ദേവേന്ദ്രയുടെ ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയ മറ്റൊരു താരം. പുരുഷന്‍മാരുടെ ടി42 ഹൈജമ്പിലാണ് തങ്കവേലു സ്വര്‍ണം സ്വന്തമാക്കിയത്. ഷോട്ട് പുട്ടില്‍ വെള്ളി നേടിയ ദീപ മാലിക്കിനെയും ഹൈജമ്ബില്‍ വെങ്കലം നേടിയ വരുണ്‍ സിംഗിനെയും മോദി അഭിനന്ദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*