പാകിസ്താനെ കബഡി കളിക്കാന്‍ വിളിച്ച പഞ്ചാബില്‍!!

india-team-fans-2പഞ്ചാബ് കബഡി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആറാമത് ലോക കബഡി ചാമ്ബ്യന്‍ഷിപ്പിലേക്ക് പഞ്ചാബ് പാകിസ്താനെ ക്ഷണിച്ചത്. നവംബറിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.  ഉറി ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെ പാകിസ്താനെ ലോക കബഡി മത്സരത്തിന് ക്ഷണിച്ച്‌ പഞ്ചാബ്. രണ്ടര മാസം മുമ്പാണ് പാകിസ്താനെ ക്ഷണിച്ചു കൊണ്ട് കത്തയച്ചത്. ക്ഷണം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് കബഡി അസോസിയേഷന്‍ പ്രസിഡന്റ് സിക്കന്ദര്‍ മലൂക്ക പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് പാക് കബഡി താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കുമോ എന്നറിയാന്‍ അധികൃതരെ സമീപിക്കുമെന്നും അവര്‍ക്ക് വിസ നിഷേധിക്കുകയാണെങ്കില്‍ ചരിത്രത്തിലാദ്യമായി പാക് ടീം ലോക കബഡി കപ്പില്‍ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മൂന്നു മുതല്‍ 17 വരെയാണ് പഞ്ചാബില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കബഡി കപ്പ് നടക്കുന്നത്. കാനഡ, യു.എസ്.എ, ഓസ്ട്രേലിയ, ടാന്‍സാനിയ, ഇംഗ്ലണ്ട്, ഇറാന്‍, ന്യൂസിലാന്‍ഡ്, സ്പെയിന്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള മറ്റു രാജ്യങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*