ഒപ്പം ദൃശ്യത്തിനൊപ്പം…..!

oppഒപ്പം എന്ന ചിത്രത്തിലൂടെ പുതിയൊരു പരീക്ഷണത്തിന് തയ്യാറായ പ്രിയദര്‍ശന്‍ ആ ഉദ്യമത്തില്‍ വിജയിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം. ജന്മനാ അന്ധനാണ് ജയരാമന്‍. ശബ്ദമാണ് അദ്ദേഹത്തിന്‍റെ  വഴികാട്ടി. ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്. പ്രമുഖര്‍ താമസിക്കുന്ന അപാര്‍ട്ട്മെന്റില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടാണ് ജയരാമന്‍ ജോലി ചെയ്യുന്നുത്. ആ അപ്പാര്‍ട്ട്മെന്റില്‍ ഒരു കൊലപാതകം നടക്കുന്നതിന് ഏക സാക്ഷിയാണ് ജയരാമന്‍. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലയാളിയായി മുദ്രകുത്തപ്പെടുന്ന ജയരാമന്‍ തന്‍റെ  നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഒപ്പം എന്ന ചിത്രം. ദൃശ്യത്തിന് ശേഷം മോഹന്‍ലാലില്‍ പ്രേക്ഷകര്‍ കണ്ട ഏറ്റവും മികച്ച അഭിനയപ്രകടനമാണ് ജയരാമന്‍ എന്ന അന്ധ കഥാപാത്രം. ജയരാമന്‍റെ നിഷ്കളങ്കതയും പേടിയും പ്രേക്ഷകര്‍ക്കും അനുഭവപ്പടുന്ന തരത്തിലുള്ളതാണ് ലാലിന്‍റെ  ഓരോ ചലനവും. നെടുമുടി വേണു, സമുദ്രക്കനി, ബേബി മീനാക്ഷി, വിമല രാമന്‍, അര്‍ജുന്‍ നന്ദുകുമാര്‍, അനുശ്രീ, തുടങ്ങിയ പരിചിത മുഖങ്ങള്‍ക്കൊപ്പം ഒത്തിരി കഥാപാത്രങ്ങള്‍ വന്നുപോകുന്നു. ആദ്യമായിട്ടാണ് പ്രിയദര്‍ശന്‍ ഒരു ത്രില്ലര്‍ ചിത്രമൊരുക്കുന്നത്. ഒരു അന്ധന്‍ തന്‍റെ  നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന വെല്ലുവിളികളെല്ലാം യഥാര്‍ത്ഥത്തില്‍ ഏറ്റെടുത്തത് പ്രിയനാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ  തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നതും. പരിചിതമായ മുഖങ്ങള്‍, പരിചിതമായ ത്രില്ലര്‍.. പക്ഷെ അവതരണത്തിലും എടുത്ത വിഷയത്തിലുമാണ് ഒപ്പം വേറിട്ടുനില്‍ക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*