ഒറ്റ ഫ്രെയിമില്‍ ‘താളവട്ട’ത്തിന്‍റെ ‘ഒപ്പം’…….!

837പാട്ടു പാടി പുല്‍മേട് കയറിവരുന്ന മോഹന്‍ലാല്‍. കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലെ… മുപ്പതാണ്ട് മുന്‍പ് ഊട്ടിയില്‍ മരങ്ങള്‍ക്കപ്പുറത്ത് നിന്നു കണ്ട കാഴ്ച മറക്കാനിടയില്ല മലയാളം. താളവട്ടത്തില്‍ കണ്ടാസ്വദിച്ച്‌ മനസ്സില്‍ കുടിയേറിയ ആ കാഴ്ച അതേ ഊട്ടിയിലെ ആ പഴയ ഫ്രെയിമില്‍ അതുപോലെ വീണ്ടും പുനര്‍ജനിക്കുകയാണ്, മറ്റൊരു ലാല്‍- പ്രിയന്‍ ഗാനത്തിലൂടെ. ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം കാഴ്ചയില്‍ താളവട്ടത്തിലെ ‘കൂട്ടില്‍ നിന്നും മേട്ടിന്‍ വന്ന’ ശ്രീകുമാര്‍ ഗാനത്തിന്റെ തനിപ്പകര്‍പ്പാണ്. മിന്നാമിനുങ്ങ് ഗാനത്തിന്നും സ്വരം നല്‍കിയത് ശ്രീകുമാര്‍ തന്നെ . രണ്ട് ഗാനങ്ങള്‍ക്കും ഒരേ ലൊക്കേഷനും. ഇതൊരു ആകസ്മികതയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കാലം മായ്ക്കാത്ത ഒരു സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഗാനം. പ്രിയദര്‍ശന്‍ തന്നെയാണ് ഈ രണ്ട് ഗാനരംഗങ്ങളും ചേര്‍ത്ത് ഒരു കൊച്ചു വീഡിയോയിലൂടെ താനും ലാലും ശ്രീകുമാറും തമ്മിലുള്ള മാറ്റു കുറയാത്ത സൗഹൃദത്തിന്റെ കഥ ഓര്‍മിപ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*