ഒറ്റ ഡയലോഗില്‍ മീശപ്പുലിമലയെ വിനോദ സഞ്ചാരകേന്ദ്രമാക്കിയ നായകന്‍!

8f28016f0260ffa855df4a8f63f33033ചില സ്ഥലങ്ങള്‍ കാണാന്‍ വളരെ മനോഹരമായിരിക്കും. എങ്കിലും അത് എല്ലാ ആളുകളിലേയ്ക്കും എത്താന്‍ ചിലപ്പോള്‍ ഒരുപാട് സമയമെടുക്കും. അതുപോലെയാണ് മീശപ്പുലിമല. മീശപ്പുലിമല ജനമനസില്‍ ഇടം നേടാന്‍ ദുല്‍ഖറും ഒരു കാരണമായി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി റിലീസായതിന് പിന്നാലെ ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് എന്നാണ് കേള്‍ക്കുന്നത്. സാഹസിക യാത്രികര്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമായി മാറിയിട്ടുണ്ട് മീശപ്പുലിമല. മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ഒറ്റ ഡയലോഗിലൂടെയാണ് ദുല്‍ഖര്‍ ഈ സഞ്ചാര കേന്ദ്രത്തെ പ്രശസ്തമാക്കിയത്. മീശപ്പുലിമലയിലേക്ക് സഞ്ചാരികള്‍ എത്തുന്നതില്‍ ഏറെ സന്തോഷിക്കുന്ന ആള് കൂടിയാണ് ദുല്‍ഖര്‍.എന്നാല്‍ മീശപ്പുലിമല അടക്കം എവിടെ പോയാലും അവിടം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ദുല്‍ഖര്‍ സഞ്ചാരികളെ ഓര്‍മ്മിപ്പിക്കുന്നു. മീശപ്പുലിമലയോ മറ്റേതെങ്കിലും സ്ഥലമോ ആകട്ടെ പോകുന്നവര്‍ അവിടം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പ്ലാസ്റ്റികും മാലിന്യങ്ങളും അവിടെ വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം സ്ഥലങ്ങള്‍ നമ്മുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമായി സംരക്ഷിക്കണമെന്നും ദുല്‍ഖര്‍ ഓര്‍മ്മിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*