ഓഹരി നിക്ഷേപകരുടെ പോയ വര്‍ഷത്തെ നേട്ടം 10.7 ലക്ഷം കോടി

8440acdfc92a8eb72e5b7e4ceb76f646പുതിയ പുതിയ  ലിസ്റ്റിങ്ങുകളുടെയും വിപണിയിലെ മുന്നേറ്റത്തിന്‍റെയും ബലത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് 10.7 ലക്ഷം കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്കുണ്ടായത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഒമ്ബത് ശതമാനത്തിലധികം വളര്‍ച്ച നേടിയത് ഓഹരി വിലകളെ പുതിയ ഉയരത്തിലെത്തിച്ചതാണ് നിക്ഷേപകര്‍ക്ക് തുണയായത്. സെന്‍സെക്സിലെ എല്ലാ ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും  കൂടിയുള്ള വിപണി മൂല്യത്തില്‍ 10,70,320 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.  ഇതോടെ മൂല്യം 1,11,08,054 കോടി രൂപയായി ഉയര്‍ന്നു.  2014-ലാണ് സെന്‍സെക്സിലെ എല്ലാ കമ്പനികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി റെക്കോഡ് തലമായ 100 ലക്ഷം കോടിയായത്. കഴിഞ്ഞ വര്‍ഷം ബി.എസ്.ഇ. സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് കണ്ടെത്തിയത് 1,00,37,734 കോടിയുടെ മൂലധനമാണ്.  മുന്‍ വര്‍ഷത്തെക്കാള്‍ 2,02,493 കോടിയുടെ വര്‍ധനയാണിത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം കൂടിയതാണ് ഓഹരി നിേക്ഷപകരുടെ ആസ്തി വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*