ഓഫീസ് ടൂറിനെന്ന പേരില്‍ ജീവനക്കാരിയെ കുടകില്‍ കൊണ്ടുപോയി കുഞ്ഞിനു മുന്നില്‍ പീഡിപ്പിച്ചു; ഉടമ മുങ്ങി

depressed-seated-woman-with-hands-on-headഓഫീസ് ടൂറിനെന്ന പേരില്‍ ജീവനക്കാരിയെ കുടകിലേക്കു വിളിച്ചുകൊണ്ടുപോയി ഒരു വയസായ കുഞ്ഞിന്‍റെ  മുന്നിലിട്ടു പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് തെരയുന്നു. ബംഗളുരുവിലെ സ്വകാര്യ സ്ഥാപന ഉടമയെയാണു പോലീസ് തെരയുന്നത്. സ്ഥാപനത്തിലെ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവായ ഇരുപത്തിമൂന്നുകാരിയായ യുവതിയെയാണു ഇയാള്‍ പീഡിപ്പിച്ചത്. രണ്ടു മാസം മുമ്പാണു കൊടക് സ്വദേശിനിയായ യുവതി ജോലിക്കെത്തിയത്. ജോലിക്കെത്തിയപ്പോള്‍ തന്നെ സ്ഥാപന ഉടമയില്‍നിന്ന് അകലം പാലിക്കണമെന്ന മുന്നറിയിപ്പ് സഹപ്രവര്‍ത്തകര്‍ യുവതിക്ക് നല്‍കിയിരുന്നു. കുടകിലേക്ക് മറ്റു ജീവനക്കാരില്‍ ചിലരുമൊത്താണ് ഫീല്‍ഡ് ട്രിപ്പ് തീരുമാനിച്ചിരുന്നത്. യുവതിയുടെ വീട് കുടകിലായതിനാല്‍ ഒരു വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ കുടകില്‍ ജീവനക്കാര്‍ക്കും സ്ഥാപന ഉടമയ്ക്കും യുവതിക്കും താമസിക്കാന്‍ ഒരു മുറി മാത്രമായിരുന്നു ലഭിച്ചത്. രണ്ടാമത്തെ ദിവസം ഒപ്പമുണ്ടായിരുന്നവര്‍ കമ്പനിയിലെ എന്തോ അത്യാവശ്യത്തിനായി ബംഗളുരുവിലേക്കു തിരിച്ചു. വഴിയില്‍ കാട്ടാന ശല്യം ഉണ്ടായിരുന്നതിനാല്‍ യുവതിക്കു സ്വന്തം വീട്ടിലേക്കു പോകാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം സ്ഥാപനമുടമ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുമെന്നും ഭര്‍ത്താവിനെ കാണിക്കുമെന്നുമായിരുന്നു ഭീഷണി. കുടകിലെത്തിയപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ യുവതി അതിന് തയ്യാറായില്ല. പിന്നീട് ഇയാള്‍ ബലം പ്രയോഗിച്ച്‌ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍
പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബംഗളുരുവില്‍ ഒരു ഫ് ളാറ്റ് വാടകയ്ക്കെടുത്ത് പലതവണ പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. യുവതിയെ തന്‍റെ  ഭാര്യയെന്ന് പറഞ്ഞാണ് ബംഗളൂരുവിലെ അയല്‍ക്കാരെ ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്.  എന്നാല്‍ അധികം വൈകാതെ തന്നെ യുവതിയുടെ ഭര്‍ത്താവ് സംഭവം അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. ദക്ഷിണേന്ത്യയിലൊട്ടാകെ ശാഖകളുള്ള സ്ഥാപനത്തിന്‍റെ  ഉടമയാണ് ഇയാള്‍. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ഇയാള്‍ ആന്ധ്രപ്രദേശിലേക്കു മുങ്ങിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ ബിസിനസ് പാര്‍ട്ണര്‍മാര്‍ക്ക് കുടകു യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നോ എന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*