Breaking News

ഒഡീഷയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 21 മരണം

odishaഒഡീഷയിലെ അങ്കുല്‍ ജില്ലയില്‍ ബസ് 50 അടി താഴ്ചയിലേക്കു മറിഞ്ഞ് 21 പേര്‍ മരിച്ചു. പതിനാലുപേര്‍ സംഭവസ്ഥലത്തും ഏഴുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 30 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 15 പേരുടെ നിലഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബൗന്ദ് ജില്ലയില്‍നിന്നും അത്മാലിക്കിലേക്കു പോകുകയായിരുന്നു ബസ്. ലക്ഷ്യസ്ഥാനത്തു ചെല്ലുന്നതിനു 40 കിലോമീറ്റര്‍ മുമ്പ് ബസ് നിയന്ത്രണം വിട്ട് പാലത്തില്‍നിന്നു മറിയുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടെന്ന് ഒരു കുട്ടി സൈക്കിളില്‍ വരുന്നതുകണ്ട് ബസ് വെട്ടിച്ചതാണ് അപകടത്തിനു കാരണമെന്നും ദൃക്സാക്ഷി പറയുന്നത്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*