Breaking News

യുഎസ് പ്രസിഡന്റാണു വരുന്നതെന്കില്ലും ഇത് ഞങ്ങളുടെ രാജ്യം: ചൈനീസ് ഉദ്യോഗസ്ഥന്‍റെ ഭാവമാറ്റം ചര്‍ച്ചയാകുന്നു

U.S. President Barack Obama, center, is greeted as he arrives on Air Force One at Hangzhou Xiaoshan International Airport in Hangzhou in eastern China's Zhejiang province, Saturday, Sept. 3, 2016. President Obama hopes to highlight his administration's ongoing commitment to the G20 as the premier forum for international economic cooperation as well as the U.S. rebalance to Asia and the Pacific. (AP Photo/Carolyn Kaster)

ജി-20 സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബറാക് ഒബാമ ചൈനയിലെത്തിയപ്പോള്‍ അരങ്ങേറിയതു നാടകീയ രംഗങ്ങള്‍.കനത്ത സുരക്ഷയാണു ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.ഒബാമയുടെ യാത്രാവേളയില്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്ന മാധ്യമസംഘം ഒബാമ വിമാനത്തിന്റെ പടികള്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വിമാനത്തിന്റെ സമീപം നില്‍ക്കുന്നതു പതിവാണ്. എന്നാല്‍ ചൈനയില്‍ എത്തിയപ്പോള്‍ നീല നിറത്തിലുള്ള റിബണ്‍ കെട്ടി മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണമായത്.മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്നു മാറ്റണമെന്നു ചൈനീസ് ഉദ്യോഗസ്ഥന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. ‘ഇത് അമേരിക്കന്‍ വിമാനമാണെന്നും യുഎസ് പ്രസിഡന്റാണു വരുന്നതെന്നും’ യുഎസ് ഉദ്യോഗസ്ഥ മറുപടി നല്‍കി. ഉടന്‍ തന്നെ ചൈനീസ് ഉദ്യോഗസ്ഥന്റെ മറുപടി വന്നു ‘ഇത് ഞങ്ങളുടെ രാജ്യമാണ്. ഞങ്ങളുടെ വിമാനത്താവളവും’. ഉദ്യോഗസ്ഥന്‍ ഉറക്കെ ഇംഗ്ലിഷില്‍ മറുപടി നല്‍കുന്ന ദൃശ്യങ്ങളും പ്രചരിച്ചു തുടങ്ങി.തൊട്ടുപിന്നാലെ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റെയ്സും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബെന്‍ റോഡ്സും നീല റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്കു പോകാന്‍ ശ്രമിച്ചതും ചൈനീസ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചു. റെയ്സിന്റെ വഴി തടഞ്ഞ ശേഷം അദ്ദേഹം കയര്‍ത്തു സംസാരിക്കുകയും ചെയ്തു. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങള്‍ അവര്‍ ചെയ്തുവെന്നാണു സംഭവത്തെപ്പറ്റി റെയ്സ് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*