ഇനി വ്യാജനും കാണാം, കുറ്റകരമല്ല; ബോംബെ ഹൈക്കോടതി

movie-night-popcorn-film-cd-1200x1122സിനിമകളുടെ വ്യാജകോപ്പി കാണുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ വ്യാജ പതിപ്പുകള്‍ കാണുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. അനുമതിയില്ലാതെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുകയും വാടയ്ക്ക് നല്‍കുകയും ചെയ്യുന്നത് കുറ്റകരമാണ്. സിനിമയുടെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിച്ച്‌ പകരമായി കൂടുതല്‍ വ്യക്തമായി ഇത്തരം വ്യാജ പതിപ്പുകള്‍ ഉള്‍പ്പെടുന്ന യുആര്‍എല്‍ തന്നെ ബ്ലോക്ക് ചെയ്യുമെന്ന തലക്കെട്ട് ചേര്‍ക്കാനാണ് ജസ്റ്റിസ് ഗൗതം പട്ടേല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഷ്യൂം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യാജപതിപ്പിനെതിരെ നല്‍കിയ പരാതി പരിഗണിക്കുമ്ബോഴായിരുന്നു കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്. യഥാര്‍ത്ഥ ഇ- കൊമേഴ്സ് വെബ്ബ്സൈറ്റുകളെ ബാധിക്കാതിരിക്കാന്‍ ബ്ലോക്ക് വെബ്ബ്സൈറ്റുകള്‍ക്ക് എറര്‍ മെസേജ് നല്‍കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മെസേജില്‍ ഏതെല്ലാം നിയമങ്ങള്‍ അനുസരിച്ചാണ് വ്യാജ പതിപ്പുകള്‍ കാണുന്നത് കുറ്റകരമാവുന്നതെന്നും ശിക്ഷയെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൂന്നുവര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് കുറ്റക്കാരില്‍ നിന്ന് ഈടാക്കുക. ഇത് സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇ- മെയില്‍ അക്കൗണ്ട് വഴി ലഭിക്കുന്ന പരാതികള്‍ക്ക് രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*