നിവിന്‍ പോളി ഇനി ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലേക്ക്!!!!

nivinpനിവിന്‍ പോളി നായകനും നിര്‍മാതാവുമാകുന്ന പുതിയ ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ  ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന രണ്ടാമത്ത ചിത്രമാണിത്. അല്‍ഫോന്‍സ് പുത്രന്‍റെ  പ്രേമം സിനിമയില്‍ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലിം ഈ ചിത്രത്തിലൂടെ സംവിധായകനാകുന്നു. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. സിനിമയുടെ പൂജയും സ്വിച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച്‌ നടന്നു. ലാല്‍ , റോഷന്‍ ആന്‍ഡ്റൂസ് , കുഞ്ചാക്കോ ബോബന്‍ , നായികമാരായ അഹാന കൃഷ്ണകുമാര്‍ , ഐശ്വര്യ , നിര്‍മ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി .രാജേഷ് , ആന്റണി പെരുമ്പാവൂര്‍ , നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ , തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്. niviഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ സ്വിച് ഓണും , സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ഫസ്റ്റ് ക്ലാപ്പും നിര്‍വഹിച്ചു. നിവിന്‍ പോളി , ബോബി സിംഹ, സിദ്ധാര്‍ഥ് ശിവ , സൈജു കുറുപ്പ് , ബിജി ബാല്‍ , അഫ്സല്‍ യൂസഫ് , കിച്ചു , സിജു വില്‍സണ്‍ , ഷറഫുദ്ധിന്‍ , ജസ്റ്റിന്‍ , രാജീവ് പിള്ള , ആന്റോ ജോസഫ്, ശ്രിന്ദ , അഹാന കൃഷ്ണകുമാര്‍ , ഐശ്വര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോമഡി എന്റര്‍ടെയ്നറായിരിക്കും ചിത്രം. സംവിധായകനും നടനുമായ ലാല്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമം സിനിമയില്‍ അഭിനയിച്ച കൃഷ്ണ ശങ്കര്‍, ഷറഫുദ്ധിന്‍ , സിജു വില്‍സണ്‍ തുടങ്ങിയവരും ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ് . മധു നീലകണ്ഠന്‍റെ  സഹായിയായ മുകേഷ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത് . ബിജിബാലിന്റെ സഹായിയായി പ്രവര്‍ത്തിച്ച ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധായകന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*