ജയറാമിന്‍റെ പുതിയ ലുക്ക് കണ്ടവര്‍ ഞെട്ടി!!!!

jayramവെളുപ്പിലോ കറുപ്പിലോ ഏറ്റക്കുറച്ചിലില്ലാതെ വന്ന ഈ ‘മുടി കിടു’ എന്ന് ആദ്യം പറഞ്ഞതു ഭാര്യ പാര്‍വതിയാണെന്ന് ജയറാം. ഷൂട്ടിങ് കഴിഞ്ഞു വീട്ടില്‍ ചെന്നുകയറിയപാടെ തല തടവി പാര്‍വതി പറഞ്ഞു: ‘അയ്യോ, ഇതു കറുപ്പിച്ചു നശിപ്പിക്കരുതു കേട്ടോ.’ഇത്തരം കാര്യങ്ങളില്‍ പാര്‍വതിയുടെ നിരീക്ഷണങ്ങള്‍ എപ്പോഴും കൃത്യമാണ്. അവള്‍ നന്നായി എന്നുപറഞ്ഞാല്‍ പിന്നെ കാണുന്നവരെല്ലാം അടിപൊളി എന്നു പറയുമെന്നുറപ്പ്. കാളിദാസന്റെയും മാളവികയുടെയും സര്‍ട്ടിഫിക്കറ്റ് കൂടിയായതോടെ ധൈര്യം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. പൂമര’ത്തിലൂടെ നായകനായി കാളിദാസന്‍ എത്തുന്നു എന്ന വാര്‍ത്തയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട കുടുംബചിത്രം കണ്ടവരെല്ലാം ജയറാമിന്‍റെ  പുതിയ ലുക്ക് കണ്ടു ഞെട്ടിയിരിക്കുകയാണ്. താടിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുടിയും, ചെല്ലുന്നിടത്തു നിന്നെല്ലാം ജയറാമിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുക്കുകയാണ്. കാളിദാസന്‍ തന്നെയാണോ ഈ ലുക്കിനു പിന്നില്‍ എന്നായിരുന്നു കണ്ടവര്‍ക്കു സംശയം. തല്‍ക്കാലം കറുപ്പിക്കേണ്ടെന്നു വച്ചെന്ന് ജയറാം പറയുന്നു. എന്നുകരുതി, കഥാപാത്രത്തിനുവേണ്ടി മാറാനും അദ്ദേഹം തയ്യാറാണ്. ദീപന്‍ സംവിധാനം ചെയ്യുന്ന ‘സത്യ’ ആണ് ജയറാമിന്‍റെ  അടുത്ത ചിത്രം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*