പുതിയ ഔഡി A 4 ഇന്ത്യയിലെത്തി; വില 38…….!

audiജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ പുതിയ ഔഡി A 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ സാങ്കേതിക മികവിനും അത്യാധുനിക എഞ്ചിന്‍ യൂണിറ്റിനും പുറമേ ഏറെ സുഖപ്രദമാണ് പുതിയ എ4. ആദ്യമായി പെട്രോള്‍ പതിപ്പിലെത്തുന്ന A 4 പ്രീമിയും പ്ലസ്, ടെക്നോളജി എന്നീ രണ്ടു വേരിയന്റുകളിലാണ് ലഭ്യമാകുക. കേരളത്തില്‍ A 4 ന്‍റെ  ഔദ്യോഗിക ലോഞ്ചിങ് ഇന്ന് കൊച്ചിയില്‍ നടക്കും. 1.4 ലിറ്റര്‍ ഡയറക്‌ട് ഇഞ്ചക്ഷന്‍ പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്‌പി കരുത്തും, 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന A 4, 8.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പഴയ മോഡലിനെക്കാള്‍ നീളം കൂട്ടിയാണ് മുഖം മിനുക്കി A 4 എത്തിയിരിക്കുന്നത്. പിന്‍ സീറ്റില്‍ കൂടുതല്‍ ലെഗ് സ്പേസും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ശരാശരി 17.84 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 38 ലക്ഷം രൂപയാണ് വാഹനത്തിന് ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും വിപണി വില. മെഴ്സിഡിസ് ബെന്‍സ് സി ക്ലാസ്, ബിഎംഡബ്യു 3 സീരിസ്, വോള്‍വോ എസ് 60 എന്നീ മോഡലുകളായാണ് വിപണിയില്‍ A 4 ന്‍റെ പ്രധാന മത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*