നരേന്ദ്ര മോഡി ഇന്ന് കോഴിക്കോടെത്തും……!

modi-story_647_050116051138ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന്  കോഴിക്കോടെത്തും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും. ശനിയാഴ്ചയും, ഞായറാഴ്ചയും പ്രധാനമന്ത്രി നഗരത്തില്‍ തങ്ങും. വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രിക്ക് താമസം ഒരുക്കിയിരിക്കുന്നത്. റോഡു മാര്‍ഗം കടപ്പുറത്ത് എത്തുന്ന പ്രധാനമന്ത്രി ദേശീയ കൗണ്‍സിലിന്‍റെ  ഭാഗമായ പൊതു സമ്മേളനത്തില്‍ വൈകുന്നേരം അഞ്ചരയോടെ പ്രസംഗിക്കും. വൈകുന്നേരം ഏഴരയ്ക്കു സാമൂതിരി സ്കൂളില്‍ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. പഴയകാല ജനസംഘം നേതാക്കളെയും അടിയന്തരാവസ്ഥ വിരുദ്ധ സമരക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ രാവിലെ ഒന്‍പതരയോടെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സ്വപ്നനഗരിയില്‍ പ്രധാനമന്ത്രിയെത്തും. ദേശീയ കൗണ്‍സിലില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം വരെ ഇവിടെ ചെലവഴിക്കും. ദേശീയ കൗണ്‍സില്‍ വേദിക്കു സമീപത്തായി പ്രധാനമന്ത്രിയുടെ ഓഫിസും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് കൗണ്‍സില്‍ പ്രതിനിധികളുമൊത്ത് പ്രധാനമന്ത്രി ഓണസദ്യ കഴിക്കും. വൈകുന്നേരം മൂന്നിനു ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാത്രി എട്ടു മണിയോടെ ഡല്‍ഹിയിലേക്കു മടങ്ങും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*