Breaking News

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി എക്കാലത്തെക്കാളും കുടുതല്‍….!

money-saving-in-im-everyday-life-saving-beമ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി എക്കാലത്തെയും ഉയരംകുറിച്ച്‌ 15.6 ലക്ഷം കോടി രൂപയായി. ഇന്‍കം ഫണ്ടുകള്‍, ബാലന്‍സ്ഡ് ഫണ്ടുകള്‍, ഓഹരി അധിഷ്ടിത ഫണ്ടുകള്‍ എന്നിവയിലേയ്ക്കാണ് നിക്ഷേപം കുതിച്ചത്. ക്രിസില്‍ ഡാറ്റ പ്രകാരം കഴിഞ്ഞ 28 മാസമായി ഫണ്ടുകളിലേയ്ക്ക് നിക്ഷേപം കാര്യമായെത്തി. മാര്‍ച്ച്‌ മാസത്തില്‍ മാത്രമാണ് നിക്ഷേപകര്‍ താരതമ്യേന കൂടുതല്‍ പണം പിന്‍വലിച്ചത്. ഓഹരി വിപണി കുതിച്ചതോടെ ഓഹരി അധിഷ്ടിത ഫണ്ടുകളിലെ നിക്ഷേപം എക്കാലത്തേയും ഉയരംകുറിച്ച്‌ 4.67 ലക്ഷം കോടി രൂപയായി. ലിക്വിഡ് ഫണ്ടുകളിലുള്ള 13,100 കോടി രൂപയുടെ നിക്ഷേപം ഈകാലയളവില്‍ പിന്‍വലിച്ചു. ഗോള്‍ഡ് ഇടിഎഫിലാകട്ടെ 51 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. 2,732കോടി നിക്ഷേപമായി എത്തിയതോടെ ബാലന്‍സ്ഡ് ഫണ്ട് വിഭാഗത്തില്‍ ഫണ്ട് കമ്പനികള്‍ മൊത്തം കൈകാര്യം ചെയ്യുന്നതുക 50,000 കോടി കവിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*