മുംബൈയില്‍ എന്‍എസ്ജിയെ വിന്യസിച്ചു…….!

indiatvd20312_nsgഉറാനില്‍ തോക്കുധാരികളെ കണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ ദേശീയ സുരക്ഷ ഗാര്‍ഡിനെ (എന്‍എസ്ജി) വിന്യസിച്ചു. മുംബൈയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് എന്‍എസ്ജിയെ വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രാ പോലീസും ഭികര വിരുദ്ധ സേനയും നാവികസേനയ്ക്കുമൊപ്പം ചേര്‍ന്ന് ശക്തമായ തിരച്ചില്‍ ഓപ്പറേഷന്‍ നേതൃത്വം നല്‍കാനാണ് എന്‍എസ്ജിയെ വിന്യസിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് സായുധരെ കണ്ടതായി രണ്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിച്ചത്. മുഖം മറച്ച്‌ കറുത്ത വേഷധാരികളായ അഞ്ചുപേരെ കണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരം. സംഭവത്തിന്‍റെ  പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി വൈകിയും നാവികസേനയും കരസേനയും മുംബൈപോലീസും തീരരക്ഷാസേനയും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉറാന്‍ എജ്യുക്കേഷന്‍ സൊസൈറ്റി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് നാവികസേനാത്താവളമായ ഐഎന്‍എസ് അഭിമന്യുവിന് സമീപം സായുധരെ കണ്ടതായി വിവരം നല്‍കിയത്. പൊതുവെ പാകിസ്താനില്‍ ഉപയോഗിച്ചു വരുന്ന വസ്ത്രമായ നീളത്തിലുള്ള പത്താന്‍ കോട്ടുധരിച്ച തോക്കുകളേന്തിയ സംഘത്തെയാണ് തങ്ങള്‍ കണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിച്ചു. അവര്‍ ഉടന്‍ തന്നെ വിവരം പോലീസിന് കൈമാറി. താന്‍ ഒരാളെയാണ് കണ്ടതെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ മറ്റൊരാള്‍ പറഞ്ഞത് നാലുപേരെ കണ്ടുവെന്നാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*