ഉത്തര്‍പ്രദേശ്:മോദിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ബിജെപി

narendra-modi-new-759ഇന്ത്യന്‍ രാഷ്ട്രീയലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നയിക്കും. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായുള്ള കേന്ദ്ര പദ്ധതികളില്‍ ഊന്നിയുള്ളതാകും ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. പ്രചാരണത്തിന്റെ ഭാഗമായി മോദി പങ്കെടുക്കുന്ന വന്‍ റാലികളും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരും മോദിക്കൊപ്പം പ്രചാരണം നയിക്കും.കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമായുള്ള പദ്ധതികളുടെ വിശദാംശങ്ങളും അതിന്റെ ഗുണങ്ങളും യഥോചിതം ജനങ്ങളിലെത്തിക്കുന്നതിനാകും ബിജെപി പ്രാമുഖ്യം നല്‍കുകയെന്ന് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് വ്യക്തമാക്കി. പ്രചാരണ സൗകര്യാര്‍ഥം സംസ്ഥാനത്തെ ആറു മേഖലകളായി തിരിച്ചിട്ടുണ്ട്.ഒരേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലു യാത്രകള്‍ സംഘടിപ്പിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളുടെ പ്രയോജനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനാണിത്. 100 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ യാത്രകള്‍. ഓരോ യാത്രയും രണ്ടു വീതം മേഖലകള്‍ സന്ദര്‍ശിച്ച്‌ ലക്നൗവില്‍ സമാപിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*