മോഡിക്കെതിരെ പ്രതിഷേധവുമായി മാജി!!!

maajiകോഴിക്കോടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വന്‍പ്രതിഷേധവുമായി സാംസ്കാരികപ്രവര്‍ത്തകര്‍. ദേശിയ കൗണ്‍സില്‍ സമ്മേളനത്തിനായി പ്രധാനമന്ത്രി കോഴിക്കോടെ്ത്തുന്നതിന്‍റെ  ഭഗമായി മുന്‍കൂട്ടി തന്നെ പ്രതിഷേധവുമായി സാംസ്കാരികപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ ഒഴിയാത്ത നാട്ടിലേക്ക് മോഡിക്ക് പ്രതീകാത്മക സ്വാഗതം ചൊല്ലിയാണ് പ്രതിഷേധം തീര്‍ത്തത്. ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന ദനാ മാജിയും ബീഫിന്‍റെ  പേരില്‍ ബലാത്സംഗത്തിനിരയായ യുവതി, പശുവിനെകൊന്ന് തൊലിയുരിഞ്ഞെന്നാരോപിച്ച്‌ ക്രൂരമായി തല്ലിച്ചതച്ച ദളിതര്‍, ദലിതനായതിന്‍റെ  പേരില്‍ മരണം വരിക്കേണ്ടിവന്ന രോഹിത് വെമുല..തുടങ്ങി രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലേക്കും സംഘര്‍ഷങ്ങളിലേക്കുമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയാണ് മോഡിക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഭാര്യയുടെ മൃതദേഹം പ്രതീകാത്മകമായി ചുമലിലേറ്റി ഞാന്‍ മാജി ഇന്ത്യന്‍ പൗരന്‍ എന്ന ബോര്‍ഡുമായി പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ കിഡ്സണ്‍ കോര്‍ണറില്‍ സംഗമിച്ചു. രോഹിത് വെമുലയുടെ മരണം, ബീഫ് പ്രശ്നം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ പൊതുയോഗവും നടത്തിയാണ് പിരിഞ്ഞത്. നഗരത്തിലൊരുക്കിയ കനത്ത സുക്ഷ വകവെക്കാതെയാണ് പ്രതിഷേധപരിപാടി നടന്നത്. 10 മിനിറ്റിനകം പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*