നരേന്ദ്ര മോദി അഭിനന്ദിച്ച് രാഹുല്‍ഗാന്ധി!

3238603581_8e9e037464_zപാക് അധീന കശ്മീരില്‍ കയറി ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രധാനമന്ത്രി ആയതിന് ശേഷം മോദി ചെയ്ത ആദ്യത്തെ നല്ലകാര്യമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദശ്വറില്‍ പൊതു പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ  പ്രതികരണം. ഒരു പ്രധാനമന്ത്രി പദത്തിലിരുന്ന് ചെയ്യേണ്ട ജോലിയാണ് മോദി ചെയ്തിരിക്കുന്നത്. ഞാനതിനെ പിന്തുണക്കുകയും അദ്ദേഹത്തോട് നന്ദിയും അഭിന്ദനവും അറിയിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ മോദി ചെയ്ത ഒരു നല്ലകാര്യമാണിത്. രാജ്യം മുഴുവനായും അദ്ദേഹത്തോടപ്പമുണ്ട്. എല്ലാവരും ഭീകരവാദത്തിനെതിരെ ഉറച്ച്‌ നില്‍ക്കുന്നവരാണ്. ഭീകരവാദത്തെ പിന്തുണക്കുന്നവരോടും സ്പോണ്‍സര്‍ ചെയ്യുന്നവരോടും ഒരേ നിലപാടാണെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ നടപടിയെ പിന്തുണച്ച്‌ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*