നിര്‍ദേശം ലഭിച്ചാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ പറന്നുയരാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന!

51ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ സൈന്യം തിരിച്ചടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയിലുടനീളം സൈന്യം അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത് ഒദ്യോഗികമായി പാക് ഭരണകൂടം ഇപ്പോഴും നിഷേധിക്കുകയാണ്. ഇനി ഇത്തരത്തില്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് കഴിഞ്ഞ ദിവസം പാക് ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാറിന് കാര്യമായ നിയന്ത്രണമില്ലാത്ത പാക് കരസേന, ഇവയോട് എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങി നില്‍ക്കുന്നത്. കരസേനയ്ക്ക് പുറമെ നിര്‍ദ്ദേശം ലഭിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ തക്കവണ്ണം തയ്യാറായി നില്‍ക്കണമെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്കും നല്‍കിയിട്ടുണ്ട്.  അതേസമയം ഇന്ത്യയുടെ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തെ രംഗത്തിറക്കാനുള്ള പാകിസ്ഥാന്‍റെ  ശ്രമം പാളി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കണമെന്ന് വീണ്ടും അമേരിക്ക ആവശ്യപ്പെട്ടു. സാധാരണയായി പാകിസ്ഥാന് പിന്തുണ നല്‍കാറുള്ള ചൈനയും ഇത്തരവണ കാര്യമായ പിന്തുണ നല്‍കുന്നില്ല. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ചൈന. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന സന്ദേശമാണ് പാകിസ്ഥാന് നല്‍കിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*