സര്‍വക്ഷിയോഗത്തിന് തന്നെ ആരും ക്ഷണിച്ചില്ല; മുഖ്യമന്ത്രി!

pinarayi-vijayan-25-1464175987സ്വാശ്രയ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ  നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യന്ത്രിയുടെ മറുപടിയോടെ സഭയില്‍ ബഹളം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ നിന്നും പുറത്തേക്ക് പോയി. പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വ്യാഴാഴ്ച നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ എന്നിവരും പ്രതിപക്ഷവും പങ്കെടുത്തിരുന്നു. തലവരിപണം വാങ്ങുന്നത് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത കോളജുകളുടെ ഫീസ് കുറയ്ക്കാനും പ്രവേശനത്തിന് ഒക്ടോബര്‍ ഏഴുവരെ സമയം നീട്ടിക്കിട്ടാനും സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിയാരത്തുമാത്രം ഒരു ലക്ഷം രൂപ വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*