പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവ അധ്യാപികയെ കുത്തിക്കൊന്നു.

yuvaപ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍, പട്ടാപ്പകല്‍ യുവ അധ്യാപികയെ അക്രമി കുത്തിക്കൊന്നു. വടക്കന്‍ ഡെല്‍ഹിയിലെ ബുരാരിയില്‍ ചൊവ്വാഴ്ച രാവിലെ ആണ് ദാരുണമായ സംഭവം നടന്നത്. ഇരുപത്തിയൊന്നുകാരിയായ കരുണ എന്ന അധ്യാപികയാണ് അക്രമിയുടെ ക്രൂരമായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. കരുണയുടെ ദേഹത്ത് ഇരുപതോളം കുത്തേറ്റിരുന്നു. സുരേന്ദര്‍ (34) എന്ന അക്രമിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ വിവാഹമോചിതനാണ്. രാവിലെ സ്കൂളിലേക്ക് പോയ കരുണയെ പിന്തുടര്‍ന്നെത്തിയ സുരേന്ദര്‍ റോഡില്‍ തള്ളിയിട്ട ശേഷം കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ആഞ്ഞാഞ്ഞ് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കരുണ മരിച്ചു. രക്തം വാര്‍ന്ന് അവശനിലയിലായ കരുണ സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും അടുക്കാന്‍ തയ്യാറായില്ല. സുരേന്ദറിന്‍റെ  കൈയില്‍ കത്തിയുണ്ടായിരുന്നതിനാലാണ് അടുക്കാന്‍ മടിച്ചത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേന്ദറിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് സുരേന്ദറിനെ നന്നായി കൈകാര്യം ചെയ്തശേഷമാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്. സുരേന്ദറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി സുരേന്ദര്‍ കരുണയെ പിന്നാലെ നടന്നും ഫോണിലൂടെയും നിരന്തരം ശല്യം ചെയ്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാതെ കരുണയും വീട്ടുകാരും സുരേന്ദറിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പോലീസ് ഇരുകൂട്ടരേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. സുരേന്ദറിനോട്, ഇനി കരുണയെ ശല്യം ചെയ്യില്ലെന്ന ഉറപ്പും വാങ്ങിയിരുന്നു. എന്നാല്‍, പിന്നീടും സുരേന്ദര്‍ ശല്യം തുടരുകയായിരുന്നു. ഇതിനുമുമ്പും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതികളെ ക്രൂരമായി കുത്തിക്കൊന്ന സംഭവം നടന്നിരുന്നു. തമിഴ്നാട്ടിലും കോയമ്പത്തൂരിലുമാണ് അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*