ലണ്ടനിലെ ഇന്ത്യക്കാരെ സൂക്ഷിക്കണം; എയര്‍ ചൈന

air-china-story_647_090816094833ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്. എയര്‍ ചൈനയുടെ ഫ്ളൈറ്റ് മാഗസിനായ വിംഗ്സ് ഓഫ് ചൈനയില്‍ പ്രസിദ്ധീകരിച്ച സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പിന്‍റെ  ഭാഗമായ കുറിപ്പിലാണ് ഇത്തരമൊരു നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്. ” സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാക്കിസ്താനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണം” ഇതായിരുന്നു മാഗസിനിലെ വിവാദപരാമര്‍ശം. എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ഹസേ ഫന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ മാഗസിനിലെ വംശീയ പരാമര്‍ശങ്ങള്‍ ലോകത്തിന് മുമ്പിന്‍പിലെത്തിച്ചത്. ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും, വനിതാ സഞ്ചാരികള്‍ പുരുഷന്‍മാര്‍ക്കൊപ്പം മാത്രമേ പുറത്ത് പോകാവൂ എന്നും വിവാദപരാമര്‍ശങ്ങള്‍ അടങ്ങുന്ന ലേഖനത്തില്‍ പറയുന്നുണ്ട്. ലണ്ടന്‍ നിവാസികള്‍ അടക്കം രൂക്ഷമായ ഭാഷയിലാണ് എയര്‍ ചൈനയുടെ വംശീയ പരാമര്‍ശത്തോട് സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചത്. മാഗസിനിലെ പരാമര്‍ശങ്ങള്‍ മര്യാദ ലംഘിക്കുന്നതാണെന്ന് ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാര്‍ കൂടുതലായുള്ള ടൂട്ടിംഗ് മേഖലയിലെ എംപി റോസനെ അല്ലിന്‍ ഖാന്‍ പ്രതികരിച്ചു. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് ലണ്ടന്‍, അതില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കുന്നുവെന്നും പറഞ്ഞ റോസനെ ലണ്ടനില്‍ വംശീയമായ ചേരിതിരിവുകളുണ്ടോയെന്ന് നേരിട്ടറിയുവാന്‍ ചൈനീസ് അംബാസിഡറെ ടൂട്ടിംഗ് സന്ദര്‍ശിക്കുവാനും ക്ഷണിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*