കാലവര്‍ഷത്തിന്‍റെ ഇടവേളയ്ക്കു ശേഷം ലക്ഷദ്വീപ് ഉണരുന്നു!!!!!

lakshadweep

 

 

 

 

 

 

 

 

മാലിന്യമില്ലാത്ത ഭൂമിയും തെളിഞ്ഞ ആകാശവും ഒത്തുചേര്‍ന്ന വിലമതിക്കാനാവാത്ത ലോകമാണ് കവരത്തി. എംവി കവരത്തി കപ്പലിലാണു വിദേശീയരടക്കം 181 പേര്‍ ദ്വീപിലെത്തിയത്. കാലവര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം ലക്ഷദ്വീപ് വീണ്ടും വിനോദസഞ്ചാരികളുടെ പ്രിയ ഭൂമിയാകുകയാണ്. തെളിഞ്ഞ നീലക്കടലും വെള്ളമണല്‍ത്തരികളും നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു ദ്വീപിലെത്തിയ വിനോദസഞ്ചാരികളുടെ ആദ്യസംഘം. സ്കൂബാ ഡൈവിംഗാണ് ദ്വീപിലെത്തുന്നവരെ ആകര്‍ഷിക്കുന്ന പ്രധാന ഇനം. സ്കൂബാ ഡൈവിംഗ് നടത്തി കടലിനടിയിലെ ജീവനുള്ള പവിഴപ്പുറ്റുകളും വര്‍ണ്ണമത്സ്യങ്ങളും കണ്ടു തിരിച്ചു പോകാത്തവര്‍ ചുരുക്കമാണ്. അല്‍പം സാഹസികത ആവശ്യമുള്ള ഗ്ലാസ് ബോട്ടിംഗ്, വാട്ടര്‍ സ്കൂട്ടര്‍ എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. lakലക്ഷദ്വീപ് ടൂറിസം വകുപ്പിന്‍റെ  നേതൃത്വത്തില്‍ സ്പോര്‍ട്സ് സൊസൈറ്റി വഴിയാണു വിനോദ സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടൂറിസം എം ഡി ഡോ താരീഖ് തോമസ് ഐഎഎസ് പറഞ്ഞു. പുതിയ വിനോദസഞ്ചാര നയം പ്രാബല്യത്തില്‍ വരുന്നതോടു കൂടി ലക്ഷദ്വീപ് ടൂറിസം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദ്വീപ് ടൂറിസത്തെ കൂടുതല്‍ ജനകീയമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് വിനോദസഞ്ചാര നയത്തിനു രൂപം നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*