കേരള ആര്‍ടിസി സര്‍വ്വീസുകള്‍ റദ്ദാക്കി…..!

kaveകാവേരി പ്രശ്നത്തില്‍ സുപ്രീം കോടതിയില്‍ തുടര്‍വാദം നടക്കുന്ന ഇന്ന് കര്‍ണ്ണാടകയില്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷം ശക്തമാകും എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം ഉള്ളതിനാല്‍ കേരള ആര്‍ടിസി സര്‍വ്വീസുകള്‍ റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മാത്രം നാളെ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. എന്നാല്‍ കര്‍ണാടക ആര്‍ടിസി സര്‍വ്വീസുകളൊന്നും റദ്ദാക്കിയിട്ടില്ല. സുപ്രീം കോടതി വിധി കര്‍ണ്ണാടകയിലെ സാമൂഹ്യ ജീവിതത്തെ പൂര്‍ണ്ണമായും സ്വാധീനിക്കും എന്ന് ഇന്‍റലിജന്‍സ് വിവരം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ വില്‍പ്പന പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.  സുപ്രീം കോടതി വിധി തമിഴ്നാടിന് അനുകൂലമായാല്‍ സംഘര്‍ഷം നിയന്ത്രണാതീതം ആകും എന്ന ഭയം വ്യാപകമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*