കോലിയുടെ ബാറ്റ് ഡോക്ടറുടെ കത്തി പോലെ; എബി ഡിവില്ലിയേഴ്സ്

abd-kohli.jpg.image.784.410‘ഒരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുന്ന സൂക്ഷ്മതയോടെ ബാറ്റ് ചെയ്യുന്ന കളിക്കാരന്‍’  ഏതൊരു ബാറ്റ്സ്മാനാണ് ഇങ്ങനെ ഒരു പ്രശംസ ആഗ്രഹിക്കാത്തത്. അതും 360 ഡിഗ്രി ബാറ്റ്സ്മാനായ എ ബി ഡിവില്ലിയേഴ്സില്‍ നിന്നും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ചാണ് ലോകത്തെ മുന്‍ നിര താരങ്ങളില്‍ ഒരാളായ എ ബി ഡി ഇത് പറയുന്നത്. കോലിയുടെ കയ്യില്‍ ബാറ്റ്, സര്‍ജന്‍റെ  കയ്യിലെ കത്തി പോലെയാണ്. അത്രയ്ക്കും ഷാര്‍പ്പ്. അത്രയ്ക്കും ക്ലിനിക്കല്‍. തന്‍റെ ആത്മകഥയായ എബി – ദി ഓട്ടോബയോഗ്രഫിയിലാണ് ഡിവില്ലിയേഴ്സ് വിരാട് കോലിയെ വാനോളം പുകഴ്ത്തുന്നത്. ഒരു സര്‍ജന്‍ കത്തി കൈകാര്യം ചെയ്യുന്ന അത്രയും കൃത്യതയോടെയാണ് വിരാട് കോലി ഗ്യാപ്പുകള്‍ കണ്ടെത്തുന്നത്. വിരാട് കോലിയോടൊപ്പം ഒരു ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയത് ബഹുമതിയായിട്ടാണ് ഡിവില്ലിയേഴ്സ് കാണുന്നത്. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് വേണ്ടിയാണ് കോലിയും ഡിവില്ലിയേഴ്സും കളിക്കുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഒരുപാട് പേര്‍ കണക്കാക്കുന്ന ഡിവില്ലിയേഴ്സിന് ഇന്ത്യയിലും ഇഷ്ടംപോലെ ഫാന്‍സുണ്ട്. ഇന്ത്യയെക്കുറിച്ച്‌ ഒരു അധ്യായം തന്നെ ഡിവില്ലിയേഴ്സിന്‍റെ  ആത്മകഥയില്‍ ഉണ്ട്. ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ തനിക്ക് നല്‍കിയ വില കണ്ട് ഞെട്ടിപ്പോയെന്നും ഡിവില്ലിയേഴ്സ് പറയുന്നു. ആമസോണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ പ്രി പബ്ലിക്കേഷന്‍ വില്‍പനയില്‍ മുപ്പത്തഞ്ചാം സ്ഥാനത്താണ് ഡിവില്ലിയേഴ്സിന്‍റെ ആത്മകഥ ഇപ്പോള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*